Home Editorialതെരുവ് നായ് പ്രശ്നത്തിൽ ഇനിയെങ്കിലും കണ്ണുപൊത്തിക്കളി നിറുത്തൂ

തെരുവ് നായ് പ്രശ്നത്തിൽ ഇനിയെങ്കിലും കണ്ണുപൊത്തിക്കളി നിറുത്തൂ

by news_desk1
0 comments

തെരുവ് നായ വിഷയത്തിൽ ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഹാസ പരാമർശം യാഥാർഥ്യബോധമില്ലാതെ അനാവശ്യമായ മൃഗസ്നേഹവുമായി നടക്കുന്നവർക്കുള്ള ഉചിതമായ മറുപടിയാണ്. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ്  നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. തെരുവുനായ ശല്യത്തെ നിയന്ത്രിക്കുന്നതിനും ഉചിതമായ പരിഹാരങ്ങൾക്കും അവസരം ഉണ്ടാക്കുന്ന നിയമങ്ങൾ  അധികൃതർക്ക് സംഭവിച്ചതായും കോടതി നിരീക്ഷിച്ചു. തെരുവ്നായ സമ്പൂർണ്ണമായ പരിഹാരം രാജ്യത്ത് നടപ്പിലാക്കാൻ ഉതകുന്ന ഉത്തരവ് വൈകാതെ തന്നെ ഉണ്ടാകുമെന്ന് സൂചനയും ഹർജി പരിഗണിക്കുന്നത് കോടതിയുടെ ഭാഗത്തെ ഉണ്ടായിട്ടുണ്ട്. തെരുവ് നായ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട സ്വമേധയാ സുപ്രീംകോടതിയുടെ കേസിലാണ് മൂലങ്കാർ ബെഞ്ചിൽ വാദം തുടരുന്നത്. തെരുവ് നായകളുടെ കടിയേറ്റ് മരണസംഖ്യ പോയിരുന്ന പശ്ചാത്തലത്തിൽ  നായകളെ ഷെൽട്ടറിലേക്ക് മാറ്റണമെന്ന് സംസ്ഥാനങ്ങളോട് ഗൗരവത്തോടെ ആവശ്യപ്പെട്ടതാണ്. അക്കാര്യത്തിൽ അലംഭാവം തുടർന്ന് കിട്ടത്തില്ല ശാസനയുടെ രൂപത്തിൽ തന്നെ കോടതി ഇടപെട്ട് ഷെൽട്ടർ സംവിധാനം നിർബന്ധമായും ഏർപ്പെടുത്തണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് നിഷ്കർഷിച്ചിരുന്നു.

ആ ഇടക്കാല ഉത്തരവും പ്രകാരം നടപ്പാക്കിയ നടപ്പിലാക്കിയ കാര്യങ്ങൾ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കോടതിയെ അറിയിച്ചിരുന്നു. തമിഴ്നാട്, മധ്യപ്രദേശ്, കർണാടക, യുപി പഞ്ചാബ് സംസ്ഥാനങ്ങൾ ഉത്തരവിൽ നടത്തിയ കാര്യങ്ങളെ സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയിട്ടില്ല. അമിക്കസ് ക്യൂറി കോടതിയെ അറിയിക്കുന്നതോടൊപ്പം തന്നെ നായകൾക്ക് സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അതിൻറെ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രായോഗിക പ്രശ്നങ്ങളും കോടതിയെ അറിയിക്കുകയുണ്ടായി. സത്യത്തിൽ ഏറ്റവും കൂടുതൽ മൃഗസ്നേഹികൾ ഉള്ള കേരളത്തിലടക്കം സത്യത്തിൽ വേണ്ടത്ര സംവിധാനങ്ങൾ ഒരുക്കാൻ ആരും ഇത്രയും കാലമായിട്ടും തയ്യാറായിട്ടില്ല എന്നുള്ളതാണ് വസ്തുത.

നായകളോടുള്ള അമിതമായ സ്നേഹവും അവരുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും നടക്കുന്ന മൃഗസ്നേഹികൾ പോലും അതിന് മുൻകൈ എടുക്കാത്തത് എത്രത്തോളം ആത്മാർത്ഥമാണ് ഇവരുടെ മൃഗസ്നേഹവും സംരക്ഷണവും എന്നുള്ള ചോദ്യങ്ങൾ പൊതുമധ്യത്തിൽ ഉയർത്തുന്നു. രാജ്യത്തിന്റെ തന്നെ പൊതുപ്രശ്നങ്ങളിൽ ഒന്നായി മാറിയ തെരുവ് നായകൾ അതാത് സംസ്ഥാനങ്ങളിൽ ഡാറ്റാ ബാങ്കില്ലാത്തത് നിരുത്തരവാദപരമാണ്. ഷെൽട്ടർ ഒരുക്കാൻ പ്രയോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നുള്ള സംസ്ഥാന സർക്കാരുകളുടെ  നിലപാടുകൾ ഒരു  കാരണവശാലും അംഗീകരിക്കാനാവില്ല. എല്ലാ തരം സംവിധാനങ്ങളും ഏർപ്പെടുത്താൻ പര്യാപ്തമാകും വിധം സമസ്ത മേഖലകളിലേക്കും വളരാൻ കഴിഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെടുന്നവർ തന്നെ ഞങ്ങൾ നിരക്ഷരരാണ് എന്ന് പറയുന്നത് പൊള്ളത്തരമാണ്.

മനുഷ്യർക്കൊപ്പം തന്നെ ഉള്ള ആശുപത്രികൾ കൂടാതെ മൃഗാശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ സ്കൂളുകൾ  മറ്റ് ആവശ്യമായ സൗകര്യങ്ങളും നിലവിൽ വരുമ്പോൾ തെരുവ് നായകൾക്ക് ഷെൽട്ടർ ഒരുക്കാൻ സാധിക്കും. വേണ്ട എന്നുള്ള നിർബന്ധ ബുദ്ധിയിൽ സംസ്ഥാനങ്ങൾ അടിയുറച്ചു നിൽക്കുന്നു എന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ നിന്ന് വായിച്ചെടുക്കാൻ ആകുന്നത്. തീർച്ചയായും അതീവ ഗൗരവത്തോടെ തന്നെ സംസ്ഥാനങ്ങൾ ഈ വിഷയത്തെ നോക്കി കാണേണ്ടതുണ്ട് തെരുവനായകൾക്ക് ഷെൽട്ടർ സംവിധാനം സജ്ജീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് അതിനാവശ്യമായ മുൻകൈയെടുക്കേണ്ടതുണ്ട്. എ.ബി.സി പ്രോഗ്രാം സമയബന്ധിതമായി നടത്താനുളള പരിശ്രമം  അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. നായകൾ മാത്രമല്ല മൃഗങ്ങളായി ഈ ലോകത്തുള്ളത് ബാക്കിയുള്ളവരുടെ കൂടി സുരക്ഷിതത്വവും പരിപാലനവും സമൂഹത്തിന്റെ കടമയാണ്. മനുഷ്യജീവനെ ഭീഷണി അല്ലാത്തവർക്കെല്ലാം ഭൂമിയിൽ ഇടമുണ്ട്.അവരും ഭൂമിയുടെ അവകാശികളാണ്. പുതുതായി ചുമതലയേറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾ മുന്നിലെത്തുന്ന ആദ്യത്തെ പൊതു താൽപര്യ വിഷയം കൂടി ആണ്. അതിനാൽ സർക്കാർ മാത്രമല്ലാതെ ബന്ധപ്പെട്ട ഏജൻസികൾ എൻ.ജി.ഒ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകണം.

You may also like