മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ ചേർത്തുപിടിച്ചുകൊണ്ട് സംസ്ഥാന സർക്കാർ നിർമ്മിച്ച വയനാട് ടൗൺഷിപ്പിന്റെ ഒന്നാംഘട്ട മേഖലയിൽ സന്ദർശനം നടത്തവേ മമ്മൂട്ടി സി.പി.എമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറി റഫീക്കിനോട് മര്യാദയില്ലാതെ പെരുമാറിയ സംഭവം അപലപനീയമാണ്. ഏത് സാഹചര്യത്തിൽ ആണെങ്കിലും ഒരാളോട് പെരുമാറുന്നതിൽ ഏതൊരാളും പുലർത്തേണ്ട മാന്യതയും പക്വതയും ഉണ്ട്. അനുഭവത്തിന്റെയും കലാ പാരമ്പര്യത്തിന്റെയും നെറുകയിൽ എത്തിനിൽക്കുന്ന ലോകവും രാഷ്ട്രവും ഒരുപോലെ ആരാധിക്കുന്ന ബഹുമാനിക്കുന്ന നടനായ മമ്മൂട്ടിയിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം ഉണ്ടായത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. നടൻ എന്ന രീതിയിൽ പലപ്പോഴും മമ്മൂട്ടിയുടെ ഭാഗത്ത് നിന്ന് സമാന രീതിയിലുള്ള പെരുമാറ്റങ്ങൾ വലുതും ചെറുതുമായ ഒട്ടനവധി വേദികളിലും വ്യക്തികളോടും ഉണ്ടാകുന്നതായി നേരിട്ടും അല്ലാതെയും എല്ലാവർക്കും സുപരിചിതമാണ്.
പക്ഷേ, കേരളം മുഴുവൻ ഏറെ പ്രതീക്ഷയോടെയും പ്രത്യാശയുടെയും സ്വപ്നതുല്യമായി വളർത്തിക്കൊണ്ടുവരുന്ന ആത്മവിശ്വാസം നൽകി ജനതയ്ക്ക് കൈമാറിയ വയനാട് ടൗൺഷിപ്പിന്റെ മുന്നിൽവച്ച് ഒരു പൊതുപ്രവർത്തകനോട് ആജ്ഞാപിക്കുകയും ആക്രോശിക്കാൻ ശ്രമിച്ചത് തെറ്റ് തന്നെയാണ്. പൊതുസമൂഹം മമ്മൂട്ടി ഉൾപ്പെടെയുള്ള കലാകാരന്മാർക്കും കലാകാരികൾക്കും അധികാരശ്രേണിയിൽ ഇരിക്കുന്നവർക്കും ചില പ്രിവിലേജുകൾ അനുവദിച്ചു തന്നിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ് എന്നാൽ അത് ജനങ്ങളുടെയും അവരുടെ തന്നെ പ്രതിനിധികൾ ആയിട്ടുള്ള പൊതുപ്രവർത്തകരുടെയും മുഖത്തേക്ക് അത് പ്രയോഗിച്ചാൽ ഒരിക്കലും അത് അംഗീകരിക്കാൻ ആവില്ല. സി.പി.എമ്മിന്റെ സൈബർ ഹാൻഡിലുകൾ മാത്രമാണ് റഫീഖിനെ അനുകൂലിച്ചുകൊണ്ട് കൂടുതലായി പ്രതികരിച്ചത് കണ്ടു. സമീപകാലത്തായി ഈ രീതിയിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങളും പൗര സമൂഹവും കൃത്യമായ രാഷ്ട്രീയം വച്ച് അതിനെ വലുതാക്കുന്നതും ചെറുതാക്കുന്നതും കാണാനാകും. അതും ഒരു പ്രിവിലേജിന്റെ ഭാഗമാണ് എന്ന് വ്യക്തം. എന്നാൽ,യാഥാർഥ്യത്തെ ജനങ്ങളുടെ മുന്നിൽ നിന്ന് മറച്ചു പിടിക്കാൻ ആവില്ല. മമ്മൂട്ടി എന്ന നടന്റെ ധാഷ്ട്യം തെറ്റ് തന്നെയാണ്.
ജനങ്ങളാണ് കലാകാരന്മാരെ സൃഷ്ടിക്കുന്നതും കലാകാരന്മാരെ വളർത്തുന്നതും. അത്തരം ആളുകൾക്ക് സമൂഹത്തിനോടുള്ള അതിനേക്കാൾ വലിയ ഉത്തരവാദിത്വവും പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും റഫീക്കിനെ പോലെയുള്ള പൊതുപ്രവർത്തകർക്ക് ഈ നാടിനോടും ജനങ്ങളോടും ഉണ്ട്. പ്രളയം ഉണ്ടായപ്പോഴും ഉരുൾപൊട്ടൽ സംഭവിച്ചപ്പോഴും മറ്റൊരു ചിന്തക്കും ഇട നൽകാതെ ജനങ്ങളെ രക്ഷിക്കാൻ രാത്രിയും പകലും അധ്വാനിച്ച് മനുഷ്യനാണ് റഫീക്ക്. എന്തുകൊണ്ടും താങ്കളേക്കാൾ വയനാട് ടൗൺഷിപ്പിന്റെ മണ്ണിൽ ചവിട്ടി നിൽക്കാനുള്ള അധികാരവും അവകാശവും അയാൾക്കുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസിന്റെ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് മാത്രം ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും അതിനെ വിലയിരുത്തുകയും ചെയ്തിട്ടുള്ള മമ്മൂട്ടിക്ക് മണ്ണിൽ നിന്ന് മനുഷ്യർക്കൊപ്പം നിന്ന് അതിനെയെല്ലാം നേരിട്ട ഒരാളുടെ മനോവികാരത്തെ തൊട്ടറിയാനാവില്ല. ഇനിയും അഭ്രപാളികളിൽ ഒരായിരം കഥാപാത്രങ്ങളെ പകർന്നടിയാലും മലയാളം ലോകം അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഹൃദയത്തോട് ചേർത്ത് നിർത്തുകയും ചെയ്യും. അത് പ്രേക്ഷകരുടെ അവാർഡാണ്.
ഇന്ന് മമ്മൂട്ടിയാണെങ്കിൽ നാളെ വേറൊരു ഇതിനെല്ലാം അത്രയേ ആയുസ്സുള്ളൂ. മമ്മൂട്ടി റഫീക്കിനോട് മാറിനിൽക്കാൻ പറയുമ്പോൾ സൂചിപ്പിക്കുന്ന കാര്യമാണ് അതിനേക്കാൾ വിചിത്രം. നിങ്ങൾ എങ്ങനെ എന്നെ മണപ്പിച്ച് പിന്നാലെ നടന്നാൽ ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് വിചാരിക്കും. ആ ഡയലോഗിന് മുന്നിൽ മലയാളത്തിന്റെ മഹാനടനം എത്രത്തോളം സെൻസിറ്റീവ് ആയാണ് കാര്യങ്ങളെ കാണുന്നത് എന്ന് വ്യക്തമായി. ആൾക്കൂട്ടത്തെ കയ്യിലെടുക്കാൻ പറയുന്ന കാണിക്കുന്ന ഡയലോഗുകൾക്കും ആക്ഷനുകൾക്കും അപ്പുറം ഇവർ ഒന്നും ഒന്നുമല്ല എന്ന് ബോധ്യമായി. എന്തിനും ഏതിനും രാഷ്ട്രീയത്തിന്റെ നിറം കലർത്തുന്നവരോട് പോയി പണി നോക്കാനാണ് താങ്കൾ പറഞ്ഞിരുന്നത് എങ്കിൽ നടനപ്പുറം നിങ്ങളിൽ നിലപാടുകൾ ഉള്ള ഒരു മനുഷ്യൻ ഉണ്ടെന്ന് മനസ്സിലായേനെ അതിനുള്ള ഒരു സുവർണ്ണ അവസരം കൂടിയാണ് വെറും സെലിബ്രിറ്റിസം കൊണ്ട് മമ്മൂട്ടി ഇല്ലാതാക്കിയ കളഞ്ഞത്. പ്രിയപ്പെട്ട റഫീഖ് കൊടിയോ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ ആ പാവങ്ങൾക്കൊപ്പം നിങ്ങളെ കണ്ട മനുഷ്യർക്ക് നിങ്ങളെ അറിയാം. ഒരാളുടെയും അഹങ്കാരത്തിനു മുന്നിൽ പതറാതെ തിരിച്ചൊരു വാക്ക് പോലും പറയാതെ നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു നിന്ന് നിങ്ങളെ മലയാളം ഹൃദയ അഭിവാദ്യം ചെയ്യുന്നു. യഥാർഥത്തിൽ റിയൽ സെലിബ്രിറ്റി റഫീഖ് ആണെന്ന് ആ ഒറ്റ പുഞ്ചിരിയോടെ തെളിയിച്ചിരിക്കുന്നു.

