6
തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
39,300 മുതൽ 83,000 രൂപ വരെയുള്ള ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപ പത്രം സഹിതം മേലധികാരി മുഖേന സമർപ്പിക്കണം.
അപേക്ഷകൾ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ മെയ് 25നകം ലഭിക്കണം.

