Home Education/Careerസർക്കാർ വനിത കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം; വിവിധ വിഭാഗങ്ങളിലേക്ക് അഭിമുഖം

സർക്കാർ വനിത കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം; വിവിധ വിഭാഗങ്ങളിലേക്ക് അഭിമുഖം

by news_desk1
0 comments

തിരുവനന്തപുരം: സർക്കാർ വനിത കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായി വിവിധ വിഭാഗങ്ങളിലേക്ക് അഭിമുഖം നടത്തുന്നു.

മൈക്രോബയോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 20 രാവിലെ 11 മണിക്കും, അറബിക് വിഭാഗത്തിലേക്ക് അതേ ദിവസം ഉച്ചയ്ക്ക് 1 മണിക്കും നടക്കും. ബയോകെമിസ്ട്രി വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 21 രാവിലെ 11 മണിക്കും സംസ്കൃത വിഭാഗത്തിലേക്ക് ഉച്ചയ്ക്ക് 1 മണിക്കും നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കാണ് പങ്കെടുക്കാൻ അർഹത.

യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും സഹിതം ഉദ്യോഗാർഥികൾ അഭിമുഖത്തിന് നേരിട്ട് കോളേജിൽ ഹാജരാകണം.

You may also like