5
കുന്നംകുളം: കുന്നംകുളത്ത് അമിതവേഗതയിൽ വന്ന ലോറി സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ മധ്യവയസ്കൻ മരണപ്പെട്ടു. കീഴൂർ സൗത്ത് സ്വദേശി വടക്കേ തലക്കൽ വീട്ടിൽ പത്രോസിന്റെ മകൻ ബാബു വി.പി (59) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 06:20 ഓടെ കുന്നംകുളം-കുറ്റിപ്പുറം പബ്ലിക് റോഡിലെ മാർക്കറ്റ് റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

