Home Nationalകാട്ടാനയുടെ ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ചു; കുടകിൽ ദാരുണ സംഭവം

കാട്ടാനയുടെ ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ചു; കുടകിൽ ദാരുണ സംഭവം

by news_desk1
0 comments

മൈസൂരു: കർണാടകയിലെ കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ സ്വന്തം കാപ്പിത്തോട്ടം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം. തോട്ടത്തിലേക്ക് എത്തിയ സന്ധ്യയ്‌ക്കൊപ്പം മാനേജരും ഡ്രൈവറും ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഇതിനിടെ തോട്ടത്തിനുള്ളിലുണ്ടായിരുന്ന കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ മാനേജരും ഡ്രൈവറും ഓടി രക്ഷപ്പെട്ടെങ്കിലും സന്ധ്യ ആനയുടെ ആക്രമണത്തിൽ കുടുങ്ങി. കാട്ടാന ചവിട്ടിയതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ഉടൻ സമീപത്തെ ഗോണിക്കുപ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്. വനമേഖലയോട് ചേർന്നുള്ള തോട്ടപ്രദേശങ്ങളിൽ കാട്ടാനശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

You may also like