Home Keralaസീറോ ടിക്കറ്റിൽ സുരക്ഷിത യാത്ര; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിൽ സന്തോഷം പങ്കുവെച്ച് വനിതാ യാത്രക്കാർ

സീറോ ടിക്കറ്റിൽ സുരക്ഷിത യാത്ര; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിൽ സന്തോഷം പങ്കുവെച്ച് വനിതാ യാത്രക്കാർ

by news_desk1
0 comments

തൃശൂർ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായതോടെ സന്തോഷം പങ്കുവെച്ച് വനിതാ യാത്രക്കാർ. പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെ ലഭിച്ച സീറോ ടിക്കറ്റുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്.

തൃശ്ശൂരിൽ നിന്ന് പാലക്കാട് വടക്കഞ്ചേരിയിലേക്ക് ആദ്യമായി സൗജന്യ യാത്ര നടത്തിയ ബാങ്കിൽ ജോലി ചെയ്യുന്ന ജിനുവിനും ഈ പുതിയ പദ്ധതിയുടെ സന്തോഷം ചെറുതല്ല. യാത്രയ്ക്കിടെ ലഭിച്ച ആദ്യ സീറോ ടിക്കറ്റിന്റെ ചിത്രം മൊബൈലിൽ പകർത്തി പിതാവിന് അയച്ചുകൊടുത്ത് സന്തോഷം പങ്കുവെച്ചത് ബസിലുണ്ടായിരുന്ന മറ്റുള്ളവരിലും ആഹ്ലാദം പടർത്തി.

പദ്ധതി ആരംഭിച്ചതിനെക്കുറിച്ച് അറിയാതിരുന്ന തമിഴ്നാട് സ്വദേശിനിയായ ഒരു വനിത യാത്രക്കാരി ടിക്കറ്റിനുള്ള പണം കണ്ടക്ടർക്ക് നൽകാൻ ശ്രമിച്ചു. എന്നാൽ ബസിലുണ്ടായിരുന്ന ജിനു പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് സൗജന്യ യാത്രയുടെ വിവരം അറിയിക്കുകയായിരുന്നു. ആ നിമിഷവും യാത്രക്കാർക്കിടയിൽ ശ്രദ്ധേയമായ ഒരു കാഴ്ചയായി മാറി.

സ്ത്രീകൾക്ക് സുരക്ഷിതവും സൗജന്യവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ നിരവധി വനിതാ യാത്രക്കാർക്ക് സന്തോഷത്തിന്റെയും പുതുമയുടെയും അനുഭവമായി.

You may also like