Home Keralaസ്വര്‍ണ പ്രഭയില്‍ തിളങ്ങി ദീപസ്തംഭം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവീകരിച്ച തിരികള്‍ തെളിഞ്ഞു

സ്വര്‍ണ പ്രഭയില്‍ തിളങ്ങി ദീപസ്തംഭം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവീകരിച്ച തിരികള്‍ തെളിഞ്ഞു

by news_desk1
0 comments

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയില്‍ നവീകരിച്ച ദീപസ്തംഭത്തിലെ തിരികള്‍ തെളിഞ്ഞ് ഭക്തര്‍ക്ക് സ്വര്‍ണപ്രഭയുള്ള മനോഹര കാഴ്ച സമ്മാനിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ദീപസ്തംഭം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമര്‍പ്പണ ചടങ്ങ്.

119 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീപസ്തംഭം വഴിപാടായി സമര്‍പ്പിച്ച ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായര്‍, എം.യു. ഷിനിജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദീപസ്തംഭം നവീകരണം വഴിപാടായി നിര്‍വഹിച്ച ചെന്നൈ വ്യവസായി സനല്‍കുമാറും കുടുംബാംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായി.

ക്ഷേത്രം ഡി.എ.എം. രാധ, ഭരണവിഭാഗം ഡി.എ. പ്രമോദ് കളരിക്കല്‍, മരാമത്ത് ചീഫ് എന്‍ജിനീയര്‍ എം.വി. രാജന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.കെ. അശോക് കുമാര്‍, വി.ബി. സാബു, അസി. മാനേജര്‍ ലെജുമോള്‍, ഭക്തര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നവീകരണ പ്രവൃത്തി വഴിപാടായി സമര്‍പ്പിച്ച സനല്‍കുമാറിനും, പ്രവൃത്തി നടത്തിയ നടവരമ്പ് ഉണ്ണിക്കൃഷ്ണന്‍ മേനോനും മറ്റ് ജീവനക്കാര്‍ക്കും ദേവസ്വത്തിന്റെ ഉപഹാരം മന്ത്രി കെ. മുരളീധരന്‍ സമ്മാനിച്ചു.

You may also like