8
കോതമംഗലം: വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിന് സമീപം പുള്ളിപ്പുലിയെ കണ്ടതായി റിപ്പോർട്ട്. ജനവാസ മേഖലയ്ക്ക് അടുത്തായി ചൊവ്വാഴ്ച വൈകിട്ടാണ് പുള്ളിപ്പുലിയെ കണ്ടത്.
ചെക്ക്പോസ്റ്റിനും എസ് വളവിനും ഇടയിലുള്ള പാറപ്പുറത്താണ് പുലി പ്രത്യക്ഷപ്പെട്ടത്. കോതമംഗലം – വടാട്ടുപാറ റൂട്ടിലൂടെ യാത്ര ചെയ്ത കെഎസ്ആർടിസി യാത്രക്കാരും കാറിൽ എത്തിയവരുമാണ് പുള്ളിപ്പുലിയെ കണ്ടത്.
പുലിയെ കണ്ടവർ ഉടൻതന്നെ ഫോട്ടോയും വീഡിയോയും പകർത്തുന്നതിനിടെ പുള്ളിപ്പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. പതിവായി സന്ദർശകർ വാഹനങ്ങൾ പാർക്ക് ചെയ്ത് വിശ്രമിക്കുന്ന സ്ഥലത്താണ് പുള്ളിപ്പുലിയെ കണ്ടത്.

