Home Keralaഭൂതത്താൻകെട്ടിൽ പുള്ളിപ്പുലി; ജനവാസ മേഖലയ്ക്ക് സമീപത്ത് കണ്ടത് ആശങ്കയുണർത്തി

ഭൂതത്താൻകെട്ടിൽ പുള്ളിപ്പുലി; ജനവാസ മേഖലയ്ക്ക് സമീപത്ത് കണ്ടത് ആശങ്കയുണർത്തി

by news_desk1
0 comments

കോതമംഗലം: വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിന് സമീപം പുള്ളിപ്പുലിയെ കണ്ടതായി റിപ്പോർട്ട്. ജനവാസ മേഖലയ്ക്ക് അടുത്തായി ചൊവ്വാഴ്ച വൈകിട്ടാണ് പുള്ളിപ്പുലിയെ കണ്ടത്.

ചെക്ക്പോസ്റ്റിനും എസ് വളവിനും ഇടയിലുള്ള പാറപ്പുറത്താണ് പുലി പ്രത്യക്ഷപ്പെട്ടത്. കോതമംഗലം – വടാട്ടുപാറ റൂട്ടിലൂടെ യാത്ര ചെയ്ത കെഎസ്ആർടിസി യാത്രക്കാരും കാറിൽ എത്തിയവരുമാണ് പുള്ളിപ്പുലിയെ കണ്ടത്.

പുലിയെ കണ്ടവർ ഉടൻതന്നെ ഫോട്ടോയും വീഡിയോയും പകർത്തുന്നതിനിടെ പുള്ളിപ്പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. പതിവായി സന്ദർശകർ വാഹനങ്ങൾ പാർക്ക് ചെയ്ത് വിശ്രമിക്കുന്ന സ്ഥലത്താണ് പുള്ളിപ്പുലിയെ കണ്ടത്.

You may also like