Home Keralaടിപ്പറിന്റെ ഹോൺ കേട്ട് ഭയന്ന് നിയന്ത്രണം വിട്ടു; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

ടിപ്പറിന്റെ ഹോൺ കേട്ട് ഭയന്ന് നിയന്ത്രണം വിട്ടു; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

by news_desk1
0 comments

കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനീത് ഭവനിൽ 29-കാരനായ വിനീത് ആണ് മരിച്ചത്.

ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. ആറാട്ടുപുഴ ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. പട്ടാഴി ജംഗ്ഷനിൽ നിന്ന് ബൈക്കും ടിപ്പർ ലോറിയും മുന്നിലും പിന്നിലുമായി സഞ്ചരിക്കുകയായിരുന്നു.

ആറാട്ടുപുഴയിലെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോൺ ശബ്ദം കേട്ട് ഭയന്ന വിനീത് ബൈക്ക് വശത്തേക്ക് തിരിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് ടിപ്പറിന്റെ പിൻചക്രം വിനീതിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

സംഭവത്തിൽ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുധാമണിയാണ് വിനീതിന്റെ മാതാവ്. അതുല്യയാണ് ഭാര്യ.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

You may also like