Home Localകോടതിക്കുള്ളിൽ കാപ്പാ പ്രതികളുടെ റീൽസ് ഷൂട്ട്; യുവാവ് അറസ്റ്റിൽ

കോടതിക്കുള്ളിൽ കാപ്പാ പ്രതികളുടെ റീൽസ് ഷൂട്ട്; യുവാവ് അറസ്റ്റിൽ

by news_desk1
0 comments

കൊല്ലം: കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കിയ കാപ്പാ കേസ് പ്രതികളുടേയും മറ്റ് പ്രതികളുടേയും ദൃശ്യങ്ങൾ പകർത്തി ഭീഷണി സ്വഭാവമുള്ള റീൽസ് തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി അക്ഷയ് ആണ് പിടിയിലായത്.

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതികളെ ഹാജരാക്കിയ വേളയിലാണ് ഇയാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഭീഷണിപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ സംഭാഷണങ്ങൾ ചേർത്ത് റീൽസ് തയ്യാറാക്കി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രചരിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്ത് അക്ഷയിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രകോപനപരമായ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഈ വർഷം ഏഴ് കേസുകൾ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

You may also like