Home Keralaഎരുമേലിയിൽ പാറമടക്കുളത്തിൽ ദുരന്തം; കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

എരുമേലിയിൽ പാറമടക്കുളത്തിൽ ദുരന്തം; കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

by news_desk1
0 comments

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിർ (16), ആഷ്ലിൻ (20) എന്നിവരാണ് മരിച്ചത്.

കൂട്ടുകാർക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുവരും കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകും.

You may also like