Home Keralaപി.ജെ. ജോസഫിന് മന്ത്രി തുല്യ പദവി വേണം; ‘സ്വാഭാവികമായും അവകാശപ്പെട്ടത്’ എന്ന് മോൻസ് ജോസഫ്

പി.ജെ. ജോസഫിന് മന്ത്രി തുല്യ പദവി വേണം; ‘സ്വാഭാവികമായും അവകാശപ്പെട്ടത്’ എന്ന് മോൻസ് ജോസഫ്

by news_desk1
0 comments

ഇടുക്കി: പി.ജെ. ജോസഫിന് മന്ത്രി തുല്യ പദവി നൽകണമെന്ന് മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ജോസഫ് യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും മുന്നണിയുടെ ആദ്യ കൺവീനറുമാണെന്നും, മന്ത്രി തുല്യ പദവി സ്വാഭാവികമായും അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്നും മോൻസ് ജോസഫ് പറഞ്ഞു.

ഈ ആവശ്യം യുഡിഎഫ് നേതൃത്വത്തിന് മുന്നിൽ അറിയിച്ചിട്ടുണ്ടെന്നും, വരാനിരിക്കുന്ന യുഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.ജെ. ജോസഫിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ നിലപാട് നാളെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ആവർത്തിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. പുതിയ ഡാം നിർമിക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും, ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് ആവശ്യമായ വെള്ളവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥതല ചർച്ചകളിൽ ശുഭപ്രതീക്ഷയുണ്ടെന്നും, പുതിയ ഡാം വിഷയത്തിൽ തമിഴ്നാട് അവരുടെ നിലപാടും കേരളം സ്വന്തം നിലപാടും അറിയിച്ചിട്ടുണ്ടെന്നും, തമിഴ്നാട് നിലപാട് കൂടുതൽ കടുപ്പിച്ചതായി തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You may also like