4
തൃശൂർ: തെരുവുനായ ശല്യം തുടരുന്നതിനാൽ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചു. നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം.
ഇന്നലെ രാത്രി വൈകിയും തെരുവുനായകളെ പിടികൂടാൻ നടത്തിയ ശ്രമം ഫലപ്രദമായില്ല. നായകളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന നിലപാടാണ് രക്ഷിതാക്കൾ സ്വീകരിച്ചത്. ഇതിനെ തുടർന്നാണ് ഇന്നും സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്.
അതേസമയം, തെരുവുനായകളെ പിടികൂടാനുള്ള നടപടികൾ ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു.

