പാലക്കാട്: പാലക്കാട് നഗരത്തിലെ ഒരു സർക്കാർ യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനായി സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പ്രധാനാധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും ഇതേ അധ്യാപകനിൽ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റം നേരിട്ടിരുന്നുവെന്നും വിദ്യാർത്ഥിനി മൊഴി നൽകിയിട്ടുണ്ട്.
രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

