പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സ്കൂളിൽ നടന്ന കൗൺസിലിംഗ് സെഷനിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് വിവരം ലഭിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂളിന് സമീപത്തും പിന്നീട് പ്രതികളിൽ ഒരാളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതി.
പരാതിയിൽ ഉൾപ്പെട്ടവർ എല്ലാവരും പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികളാണ്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

