Home Education/Careerഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; ബിരുദധാരികൾക്ക് അവസരം, ജൂലൈ 22ന് അഭിമുഖം

ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; ബിരുദധാരികൾക്ക് അവസരം, ജൂലൈ 22ന് അഭിമുഖം

by news_desk1
0 comments

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിലുള്ള ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഐ.ടി.ഐകളിലാണ് ഒഴിവുകൾ.

‘എംപ്ലോയബിലിറ്റി സ്‌കിൽസ്’ വിഷയം പഠിപ്പിക്കുന്നതിനായാണ് നിയമനം.

യോഗ്യത:
ബി.ബി.എ, എം.ബി.എ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കൂടാതെ ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ ശേഷിയും പ്ലസ് ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.

അഭിമുഖം ജൂലൈ 22 രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ നടക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കണം. അഭിമുഖത്തിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471-2316680.

You may also like