Home Keralaഅനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ചെന്ന ആരോപണം; കെ.ടി. ജലീലിനെതിരെ വിമർശനം, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ പുറത്ത്

അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ചെന്ന ആരോപണം; കെ.ടി. ജലീലിനെതിരെ വിമർശനം, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ പുറത്ത്

by news_desk1
0 comments

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ചെന്ന ആരോപണവുമായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെ വിമർശനം ശക്തമാകുന്നു.

ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ചതായും, വിലാസം തെറ്റായി എഴുതിയെന്ന് പറഞ്ഞ് ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതായും ദൃശ്യങ്ങളിൽ കാണാം.

മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്തത് കെ.ടി. ജലീലായിരുന്നു.

ചടങ്ങിനിടെ കുട്ടികളോട് നടത്തിയ പരാമർശങ്ങളും പെരുമാറ്റവുമാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. കുട്ടിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിനെതിരെ വിമർശനം ഉയരുകയാണ്.

You may also like