Home Top Storiesസമര സൂര്യന് ആദരാഞ്ജലി; വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്, സംസ്ഥാനവ്യാപക അനുസ്മരണ പരിപാടികൾ

സമര സൂര്യന് ആദരാഞ്ജലി; വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്, സംസ്ഥാനവ്യാപക അനുസ്മരണ പരിപാടികൾ

by news_desk1
0 comments

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന് സംസ്ഥാനവ്യാപകമായി ആചരിക്കും. വിവിധ അനുസ്മരണ പരിപാടികളോടെയാണ് സി.പി.എം ഉൾപ്പെടെയുള്ള സംഘടനകൾ വി.എസിന് ആദരാഞ്ജലി അർപ്പിക്കുന്നത്.

ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്മാരക സ്തൂപത്തിൽ രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് വിവിധ നേതാക്കൾ അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തു.

വൈകിട്ട് അഞ്ച് മണിക്ക് പുന്നപ്രയിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കളും വിവിധ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

ചരമവാർഷികത്തോടനുബന്ധിച്ച് പുന്നപ്രയിലെ വി.എസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമ സ്ഥാപിച്ചു. പ്രതിമയുടെ അനാച്ഛാദനവും കുടുംബാംഗങ്ങളുടെയും പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ നടത്തി.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും അനുസ്മരണ യോഗങ്ങൾ, പുഷ്പാർച്ചന, സെമിനാറുകൾ, പൊതുയോഗങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹിക നീതിക്കും തൊഴിലാളി-കർഷക അവകാശങ്ങൾക്കും വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവെന്ന നിലയിലാണ് വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കുന്നത്.

You may also like