Home Top Storiesജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി ആകെ 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഓഗസ്റ്റ് മൂന്നിനകം പെൻഷൻ വിതരണം പൂർണ്ണമായി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ആകെ 51,11,908 പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത്. ഇതിനുപുറമെ, ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP) പ്രകാരം 8,46,456 പേർക്കും പെൻഷൻ ലഭ്യമാക്കുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തുക ഗുണഭോക്താക്കളുടെ കൈകളിലെത്തിക്കാൻ ധനവകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, പെൻഷൻ വിതരണം മുടങ്ങാതിരിക്കാൻ മുൻ സർക്കാർ രൂപീകരിച്ച പ്രാത്യേക വായ്പാ കൺസോർഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. പെൻഷൻ കമ്പനിക്കായി പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് 9 ശതമാനം പലിശ നിരക്കിൽ 3000 കോടി രൂപ സമാഹരിക്കാനായിരുന്നു കൺസോർഷ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 1325 കോടി രൂപ മാത്രമാണ് സമാഹരിക്കാൻ സാധിച്ചത്. നൽകിയ തുക സർക്കാരിൽ നിന്ന് തിരികെ ലഭിക്കുന്നതിൽ കടുത്ത കാലതാമസം നേരിടുന്നുവെന്ന് സഹകരണ സംഘങ്ങൾ പരാതിപ്പെടുകയും, കൺസോർഷ്യത്തിന്റെ ഘടന പുനഃപരിശോധിക്കാൻ നീക്കം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് കൺസോർഷ്യം പിരിച്ചുവിടാൻ സഹകരണ വകുപ്പ് തീരുമാനമെടുത്തത്.

You may also like