Home Education/Careerആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ; ജൂലൈ 29-ന് നേരിട്ടുള്ള അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ; ജൂലൈ 29-ന് നേരിട്ടുള്ള അഭിമുഖം

by news_desk1
0 comments

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലായി ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി നേരിട്ടുള്ള അഭിമുഖം സംഘടിപ്പിക്കുന്നു. മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയർമാൻ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ.

മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ എസ്.സി.സി.സി, ധീവര വിഭാഗങ്ങൾക്കും, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ പട്ടികജാതി വിഭാഗത്തിനും, വയർമാൻ ട്രേഡിൽ മുസ്ലിം വിഭാഗത്തിനുമായി സംവരണം ചെയ്ത നാല് ഒഴിവുകളിലേക്കാണ് നിയമനം.

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ എൻ.എ.സി (NAC), അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ എൻ.ടി.സി (NTC) യോഗ്യത ഉണ്ടായിരിക്കണം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, സംവരണ വിഭാഗം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം ജൂലൈ 29-ന് രാവിലെ 10.30-ന് ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0470-2622391.

You may also like