Home Top Storiesജയിലിലുള്ള ആർ. സുഗതന് ആറുമാസത്തെ കൗൺസിൽ അവധി; ബിജെപിക്ക് ആശ്വാസം, പ്രതിഷേധവുമായി പ്രതിപക്ഷം

ജയിലിലുള്ള ആർ. സുഗതന് ആറുമാസത്തെ കൗൺസിൽ അവധി; ബിജെപിക്ക് ആശ്വാസം, പ്രതിഷേധവുമായി പ്രതിപക്ഷം

by news_desk1
0 comments

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ കൗൺസിൽ യോഗങ്ങളിൽ നിന്ന് ആറുമാസത്തെ അവധി അപേക്ഷ കൗൺസിൽ അംഗീകരിച്ചു. ഇതോടെ നിശ്ചിത കാലയളവിൽ ഹാജരാകാത്തതിനെ തുടർന്നുണ്ടാകാനിരുന്ന അയോഗ്യതാ ഭീഷണി ഒഴിവായി.

രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് അവധി അപേക്ഷ പാസായത്. കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച് മേയറും അപേക്ഷയെ അനുകൂലിച്ചു. ആകെ 51 അംഗങ്ങൾ അപേക്ഷയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതായി മേയർ അറിയിച്ചു. സ്വതന്ത്ര കൗൺസിലർ സുധീഷും അപേക്ഷയെ പിന്തുണച്ചു.

യോഗത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി ശക്തമായ പ്രതിഷേധം നടത്തി. കാപ്പാ കേസിൽ അറസ്റ്റിലായ ആർ. സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്.

You may also like