Home Keralaപാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനിക്ക് ദാരുണാന്ത്യം; യുവാവിനെ രക്ഷപ്പെടുത്തി

പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനിക്ക് ദാരുണാന്ത്യം; യുവാവിനെ രക്ഷപ്പെടുത്തി

by news_desk1
0 comments

പാലക്കാട്: പാലക്കാട് ജില്ലയിലെ പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനിക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (40) ആണ് മരിച്ചത്.

പാറക്കെട്ടിൽ നിന്ന് താഴ്ചയിലേക്ക് വീണ ഭാനുപ്രിയയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഭരത്തിനെ നാട്ടുകാരും ഫയർഫോഴ്‌സ് സംഘവും ചേർന്ന് രക്ഷപ്പെടുത്തി.

സംഭവത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തി.

You may also like