Home Keralaകുടുംബവഴക്കിനിടെ ചില്ല് തകർത്തത് ദാരുണാന്ത്യമായി; കൈ മുറിഞ്ഞ് രക്തം വാർന്ന് 49കാരൻ മരിച്ചു

കുടുംബവഴക്കിനിടെ ചില്ല് തകർത്തത് ദാരുണാന്ത്യമായി; കൈ മുറിഞ്ഞ് രക്തം വാർന്ന് 49കാരൻ മരിച്ചു

by news_desk1
0 comments

കൊച്ചി: എറണാകുളം ഏലൂരിൽ കുടുംബവഴക്കിനിടെ ദാരുണ സംഭവം. ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനിടെ കൈ മുറിഞ്ഞ് രക്തം വാർന്ന് 49കാരൻ മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ദേഷ്യത്തിൽ പ്രവീൺ അടുക്കള വാതിലിന്റെ ചില്ല് തകർത്തപ്പോൾ കൈയ്ക്ക് ആഴത്തിൽ മുറിവേൽക്കുകയായിരുന്നു. തുടർന്ന് രക്തം വാർന്ന നിലയിൽ അദ്ദേഹം കുളിമുറിയിൽ കയറി വാതിൽ അടച്ചു.

കുറച്ച് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഭാര്യ സഹോദരനെ വിവരം അറിയിച്ചു. പിന്നാലെ ഏലൂർ പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തി പ്രവീണിനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ 3.30ഓടെ മരണം സംഭവിച്ചു.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ ഷിംനയാണ്. മക്കൾ: ആൻഡ്രിയ, അജോയ്.

You may also like