Home Entertainmentസൈക്കോ ചിരിയുമായി ലിയോണ; മിഥുൻ മാനുവലിന്റെ ‘അണലി’ വെബ് സീരീസിന്റെ പുതിയ പോസ്റ്റർ പുറത്ത്

സൈക്കോ ചിരിയുമായി ലിയോണ; മിഥുൻ മാനുവലിന്റെ ‘അണലി’ വെബ് സീരീസിന്റെ പുതിയ പോസ്റ്റർ പുറത്ത്

by news_desk1
0 comments

മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസ് **’അണലി’**യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നടി ലിയോണ ലിഷോയിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. “ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും” എന്ന ക്യാപ്ഷനോടെ പുറത്തിറങ്ങിയ പോസ്റ്ററിൽ സൈക്കോ ചിരിയോടെ നിൽക്കുന്ന ലിയോണയെയാണ് കാണുന്നത്. സീരീസ് ഉടൻ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയാണ് ‘അണലി’ ഒരുങ്ങുന്നത്. ജോളി ജോസഫിന്റെ കഥാപാത്രമായാണ് ലിയോണ ലിഷോയ് എത്തുന്നത്. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പ് ഈ സംഭവത്തെ ആസ്പദമാക്കി ‘കറി ആൻഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന ടെലിവിഷൻ പരമ്പരയും പുറത്തിറങ്ങിയിരുന്നു.

സീരീസിൽ നിഖില വിമലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏഷ്യാവിൽ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ വെബ് സീരീസ് ജിയോഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലെത്തുന്നത്. മിഥുൻ മാനുവൽ തോമസിനൊപ്പം ജോൺ മന്ത്രിക്കലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലമാരയുടെ രചയിതാവും ആൻമരിയ കലിപ്പിലാണ്, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നീ ചിത്രങ്ങളുടെ സഹരചയിതാവുമായ ജോൺ മന്ത്രിക്കലിന്റെ സാന്നിധ്യവും സീരീസിന്റെ പ്രധാന പ്രത്യേകതയാണ്.

You may also like