Home Education/Careerസിഎസ്ഐആർ–നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ നിയമനം; ഐടിഐ മുതൽ പിജി വരെ യോഗ്യതയുള്ളവർക്ക് അവസരം

സിഎസ്ഐആർ–നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ നിയമനം; ഐടിഐ മുതൽ പിജി വരെ യോഗ്യതയുള്ളവർക്ക് അവസരം

by news_desk1
0 comments

ബെംഗളൂരു: കേന്ദ്ര സർക്കാരിന് കീഴിലുള്ള സിഎസ്ഐആർ–നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ (CSIR-NAL) വിവിധ പ്രോജക്ട് സ്റ്റാഫ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഐടിഐ മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. താൽപര്യമുള്ളവർക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

ഓഗസ്റ്റ് 10 മുതൽ 25 വരെ ബെംഗളൂരുവിലാണ് അഭിമുഖം നടക്കുക. പ്രോജക്ട് അസോസിയേറ്റ്-I, പ്രോജക്ട് അസോസിയേറ്റ്-II, പ്രോജക്ട് അസിസ്റ്റന്റ്-I, പ്രോജക്ട് അസിസ്റ്റന്റ്-II, സീനിയർ PAT എന്നീ തസ്തികകളിലേക്കാണ് നിയമനം.

മെക്കാനിക്കൽ, എയറോസ്പേസ്, എയറോനോട്ടിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, മെറ്റലർജി, മെറ്റീരിയൽ സയൻസ്, റോബോട്ടിക്സ് തുടങ്ങിയ എഞ്ചിനീയറിങ്, സയൻസ് വിഭാഗങ്ങളിൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷകരുടെ പരമാവധി പ്രായം 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപ മുതൽ 42,000 രൂപ വരെ ശമ്പളം ലഭിക്കും. SSLC + ITI, ഡിപ്ലോമ, ബി.ഇ./ബി.ടെക്., എം.ഇ./എം.ടെക്., എം.എസ്.സി., NET/GATE യോഗ്യതയുള്ളവർക്ക് തസ്തിക അനുസരിച്ച് അപേക്ഷിക്കാം. ചില തസ്തികകൾക്ക് പ്രവൃത്തിപരിചയം നിർബന്ധമാണ്.

അഭിമുഖ വേദി

CSIR–National Aerospace Laboratories (NAL)
HAL Airport Road, Kodihalli, Bengaluru – 560017, Karnataka.

അഭിമുഖ തീയതികൾ

ഓഗസ്റ്റ് 10, 12, 14, 17, 21, 24, 25

ഓരോ തസ്തികയ്ക്കും നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണം. റിപ്പോർട്ടിംഗ് സമയം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.https://www.nal.res.in/sites/default/files/2026-08.pdf

You may also like