കൊല്ലം: മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത വൻതോതിൽ നഷ്ടപ്പെടുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തെറ്റായ വാർത്തകൾ നൽകിയ ശേഷവും മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ചില വാർത്തകൾ ആകാശത്തുനിന്ന് ഭസ്മം എടുക്കുന്നതുപോലെയാണെന്നും ഇത്തരം വാർത്തകൾ കാണുമ്പോൾ ചിരി വരുമെന്നും സതീശൻ പറഞ്ഞു.
പണ്ട് തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചാൽ മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കുമായിരുന്നു. എന്നാൽ ഇന്ന് വാർത്ത തെറ്റാണെന്ന് അറിഞ്ഞിട്ടും അതിന്റെ പിന്നാലെ പോയി കൂടുതൽ അസത്യങ്ങൾ കൂട്ടിച്ചേർക്കുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
പല വാർത്തകളും ആകാശത്തുനിന്ന് ഭസ്മം എടുക്കുന്നതുപോലെയാണ് തയ്യാറാക്കുന്നത്. ചില വാർത്തകൾ കാണുമ്പോൾ ചിരി വരും. ഇത്തരം വാർത്തകൾ കണ്ട് ജനങ്ങൾ പരിഹസിച്ച് ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്ത് സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
