Home Businessനാടകീയ നീക്കം; ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതായി റിപ്പോർട്ട്

നാടകീയ നീക്കം; ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതായി റിപ്പോർട്ട്

by news_desk1
0 comments

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതായി റിപ്പോർട്ടുകൾ. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് അപ്രതീക്ഷിത നീക്കമെന്നാണ് സൂചന.

ഇനി ചെയർമാൻ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് എൻ. ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓഹരി ഉടമകളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

2017 ജനുവരിയിലാണ് എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പടിയിറക്കം ടാറ്റാ ഗ്രൂപ്പിൽ വലിയ നേതൃമാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

You may also like