6
പൂനെയിലെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിൽ (HEMRL) ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ബി.ഇ, ബി.ടെക് ഉൾപ്പെടെയുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 ആണ്.
ഒഴിവുകൾ
- ബി.ഇ / ബി.ടെക് (കെമിക്കൽ എൻജിനീയറിങ് / കെമിക്കൽ ടെക്നോളജി) – 10
- ബി.എസ്.സി (കെമിസ്ട്രി) – 9
- ബി.ഇ / ബി.ടെക് (മെക്കാനിക്കൽ എൻജിനീയറിങ്) – 8
- ബി.ഇ / ബി.ടെക് (കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ് / കംപ്യൂട്ടർ എൻജിനീയറിങ്) / ബി.എസ്.സി (കംപ്യൂട്ടർ സയൻസ്) – 5
- ബി.ഇ / ബി.ടെക് (ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ) – 3
- ബി.എ – 3
- ബി.കോം – 3
- ബി.ഇ / ബി.ടെക് (എയ്റോസ്പേസ് / എയ്റോനോട്ടിക്കൽ) – 2
- ബി.ഇ / ബി.ടെക് (ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ) – 2
- ബി.ഇ / ബി.ടെക് (സിവിൽ എൻജിനീയറിങ്) – 2
- ലൈബ്രറി സയൻസ് (ബി.എൽ.ഐ.എസ്) – 2
- ബി.ബി.എ – 1
അപേക്ഷിക്കാനുള്ള യോഗ്യത
- അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
- 2022, 2023, 2024, 2025, 2026 വർഷങ്ങളിൽ റെഗുലർ കോഴ്സിലൂടെ പഠനം പൂർത്തിയാക്കിയവർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
- ഉയർന്ന യോഗ്യതയുള്ളവർ, നിലവിൽ മറ്റെവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർ, ഒരു വർഷത്തിലധികം ജോലി പരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാനാകില്ല.
- പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാൻ കഴിയില്ല.
തെരഞ്ഞെടുപ്പ് രീതി
മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിൽ ഏതെങ്കിലും രീതിയിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://drdo.gov.in/drdo/sites/default/files/vacancy/advtHEMRL10082026.pdf
