Home Localകാഞ്ഞിരപ്പുഴ ഡാമിൽ ഓഫ് റോഡ് ജീപ്പിൽ അഭ്യാസപ്രകടനം; നാല് യുവാക്കൾ അറസ്റ്റിൽ

കാഞ്ഞിരപ്പുഴ ഡാമിൽ ഓഫ് റോഡ് ജീപ്പിൽ അഭ്യാസപ്രകടനം; നാല് യുവാക്കൾ അറസ്റ്റിൽ

by news_desk1
0 comments

പാലക്കാട്: കാഞ്ഞിരപ്പുഴ ഡാം റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് ഇറക്കി അഭ്യാസപ്രകടനം നടത്തിയ നാല് യുവാക്കളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

നിയന്ത്രണങ്ങൾ അവഗണിച്ച് ജീപ്പ് വെള്ളത്തിലൂടെ ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് പൊലീസ് നടപടി. പ്രളയമുണ്ടായാൽ രക്ഷാദൗത്യത്തിന് ഇറങ്ങുന്നതിനുള്ള പരിശീലനമാണ് നടത്തിയതെന്നാണ് യുവാക്കളുടെ വാദം.

You may also like