Home Top Stories‘വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു’; കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ വിസി സിസ തോമസ് പരാതി നൽകി

‘വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു’; കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ വിസി സിസ തോമസ് പരാതി നൽകി

by news_desk1
0 comments

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ സിസ തോമസ് പരാതി നൽകി. മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്.

ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് പരാതിയിലെ ആരോപണം. തന്നെ കൈയേറ്റം ചെയ്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും സിസ തോമസ് പരാതിയിൽ പറയുന്നു. തനിക്കൊപ്പം എത്തിയ സിണ്ടിക്കേറ്റ് അംഗങ്ങളും ആക്രമിക്കപ്പെട്ടതായും പരാതിയിലുണ്ട്.

പ്രതിഷേധത്തിനിടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

You may also like