തിരുവനന്തപുരം: കേരള സർവകലാശാലയിലെ ലോ കോളേജുകളിലെ എൽഎൽബി മൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതികളിൽ ഇടപെട്ട് വൈസ് ചാൻസലർ. സമീപകാലത്ത് നടന്ന പുനർമൂല്യനിർണയത്തിന്റെയും ഉത്തരക്കടലാസുകളുടെയും വിശദാംശങ്ങൾ വിസി തേടി. പരീക്ഷ കൺട്രോളറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുനർമൂല്യനിർണയത്തിൽ വിദ്യാർഥികൾക്ക് വാരിക്കോരി മാർക്ക് നൽകുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിസിയുടെ ഇടപെടൽ.
എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൂല്യനിർണയത്തിലെ അപാകതകളും കേരള സർവകലാശാലയിലെ ലോ കോളേജുകളിലെ പുനർമൂല്യനിർണയത്തിൽ വരുത്തിയ മാറ്റങ്ങളുമാണ് പ്രതിഷേധത്തിൽ പ്രധാനമായും ഉന്നയിച്ചത്.
കേരള സർവകലാശാല എൽഎൽബി പരീക്ഷകളിലെ റീവാലുവേഷൻ സമ്പ്രദായം നിർത്തലാക്കാനും പകരം ഒരു ഉത്തരക്കടലാസ് രണ്ട് അധ്യാപകർ പരിശോധിക്കുന്ന പുതിയ മൂല്യനിർണയ രീതി നടപ്പാക്കാനും നേരത്തെ തീരുമാനിച്ചിരുന്നു.
