കോഴിക്കോട്: യു.എ.ഇയിലെ സ്വർണവ്യാപാര രംഗത്ത് സാന്നിധ്യമറിയിച്ച നിഷ്‌ക മൊമെന്റ്‌സ് ജ്വല്ലറി ഇന്ത്യൻ ആഭരണവിപണിയിലേക്ക് ചുവടുവെക്കുന്നു. നിഷ്‌ക മൊമെന്റ്‌സ് ജ്വല്ലറിയുടെ ഇന്ത്യയിലെ ആദ്യ ഫ്‌ളാഗ്ഷിപ്പ് ഷോറൂം കോഴിക്കോട് നഗരമധ്യത്തിൽ നാളെ (ഓഗസ്റ്റ് 29) വൈകിട്ട് നാലിന് നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യും.
ആഭരണപ്രേമികൾക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. ഗോൾഡ്, ഡയമണ്ട്, അൺകട്ട് ഡയമണ്ട്, ജെംസ്റ്റോൺ, പോൾക്കി, ഡിവൈൻ, ആന്റിക്, ലൈറ്റ് വെയ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലെ വൈവിധ്യമാർന്ന ആഭരണശേഖരങ്ങളാണ് ഷോറൂമിന്റെ പ്രധാന ആകർഷണം. പാരമ്പര്യത്തിന്റെ ഭംഗിയും സമകാലിക ഡിസൈനുകളുടെ പുതുമയും സമന്വയിപ്പിച്ച ആഭരണങ്ങളിലൂടെ പുതിയ അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് നിഷ്‌ക അധികൃതർ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 വരെ നടത്തുന്ന എല്ലാ പർച്ചേസുകൾക്കും പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും. അഡ്വാൻസ് ബുക്കിങ് നടത്തുന്നവർക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഹണിമൂൺ പാക്കേജും സമ്മാനമായി ലഭിക്കും. വിവാഹ ആഭരണങ്ങൾക്ക് വിലയുടെ 10 ശതമാനം നൽകി അഡ്വാൻസ് ബുക്കിങ് നടത്തുന്ന ഭാഗ്യദമ്പതികൾക്ക് ഇന്റർനാഷണൽ ഹണിമൂൺ ട്രിപ്പും ഓഫർ ചെയ്യുന്നുണ്ട്.
‘സ്കാൻ ആൻഡ് വിൻ’ പദ്ധതിയിലൂടെ ഡയമണ്ട് ആഭരണങ്ങൾ നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കുണ്ട്.
ഉദ്ഘാടനദിനത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ‘ഇലഞ്ഞിത്തറമേളം’ അരങ്ങേറും. ചെമ്പട, പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന മേളം നിഷ്‌ക മൊമെന്റ്‌സ് ജ്വല്ലറിയുടെ സുവർണ അരങ്ങേറ്റത്തിന് മാറ്റുകൂട്ടും.
