9
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.
‘ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. എണ്‍പതുകളില്‍ കോഴിക്കോട്ടെ സാംസ്കാരിക വേദികളില്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകളിലൂടെ ശ്രദ്ധേയനായിരുന്നു. മികച്ച അധ്യാപകനായും പ്രവര്‍ത്തിച്ചു.
ആലപ്പുഴ സ്വദേശിയായ ആര്‍ മോഹന്‍ ദീര്‍ഘകാലമായി കോഴിക്കോടാണ് താമസിച്ചിരുന്നത്.
