Home Top StoriesCMRL–എക്‌സാലോജിക് ഇടപാട്: എഫ്‌ഐആർ വന്നാൽ കോടതിയെ സമീപിക്കാൻ പിണറായി വിജയൻ

CMRL–എക്‌സാലോജിക് ഇടപാട്: എഫ്‌ഐആർ വന്നാൽ കോടതിയെ സമീപിക്കാൻ പിണറായി വിജയൻ

by news_desk1
0 comments

തിരുവനന്തപുരം: CMRL–എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ നിയമപരമായി നേരിടാൻ പിണറായി വിജയൻ. മുതിർന്ന അഭിഭാഷകരിൽനിന്ന് സിപിഐഎമ്മിന് നിയമോപദേശം ലഭിച്ചതായാണ് വിവരം. വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ പരിഗണിച്ച വിഷയമാണിതെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നീക്കം.

അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിലയിരുത്തൽ. എഫ്‌ഐആറിന് ആവശ്യമായ തെളിവുകളും മൊഴികളും കൈമാറിയതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. വീണാ വിജയൻ വഴി CMRL-ൽനിന്ന് 3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചെന്നും പണം വിദേശത്തേക്ക് കടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ടിൽ നടപടി വൈകുന്നത് തെളിവ് നശിപ്പിക്കലിന് ഇടയാക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കും.

ഇഡി നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

You may also like