6
കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ കോടതിയിൽ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ ഹർജി നൽകിയത്. ഹർജിയിൽ സനൽ കുമാർ ശശിധരന് കോടതി സമൻസ് അയക്കും. നവംബർ അഞ്ചിന് ഹർജി പരിഗണിക്കുമെന്നാണ് വിവരം.
സമൂഹമാധ്യമങ്ങളിലൂടെ സനൽ കുമാർ ശശിധരൻ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് മഞ്ജു വാര്യർ നേരത്തെ കേസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.
യൂട്യൂബർ ഷാജൻ സ്‌കറിയയും മെറ്റയും ഹർജിയിൽ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
