Home Keralaകലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

by news_desk1
0 comments

തിരുവനന്തപുരം: കലാകൂട്ടായ്മയായ സൂര്യയുടെ അമരക്കാരനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒക്ടോബർ ഒന്നിന് 49-ാം സൂര്യ ഫെസ്റ്റിവൽ ആരംഭിക്കാനിരിക്കെയാണ് വിയോഗം. അരനൂറ്റാണ്ടോളം കേരളത്തിന്റെ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം സൂര്യ ഫെസ്റ്റിലൂടെ രാജ്യാന്തര തലത്തിലെ കലാപ്രതിഭകൾക്ക് കേരളത്തിൽ വേദിയൊരുക്കി. ‘കേരള പ്രഭ’ പുരസ്കാരവും തമിഴ്നാട് സർക്കാരിന്റെ ‘കലൈമാമണി’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മൃതശരീരം തൈക്കാട്ടെ വീട്ടിലെത്തിക്കും. നാളെ രാവിലെ ഏഴുമുതൽ വീട്ടിൽ പൊതുദർശനം നടക്കും. വൈകീട്ട് ശാന്തികവാടത്തിൽ സംസ്കാരം നടത്തും. സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർ അനുശോചിച്ചു.

You may also like