Home Keralaഅനധികൃത വൈദ്യുതി ഉപയോഗം; കൊച്ചിയിൽ 3.14 കോടിയുടെ ക്രമക്കേട് കണ്ടെത്തി

അനധികൃത വൈദ്യുതി ഉപയോഗം; കൊച്ചിയിൽ 3.14 കോടിയുടെ ക്രമക്കേട് കണ്ടെത്തി

by news_desk1
0 comments

കൊച്ചി: നഗരത്തിൽ കോടികളുടെ വൈദ്യുതി ക്രമക്കേട് നടന്നതായി കെഎസ്ഇബി വിജിലൻസ് കണ്ടെത്തൽ. അനധികൃതമായി മൊബൈൽ ടവറുകൾക്കും ഷോപ്പിംഗ് കോംപ്ലക്സുകൾക്കും വൈദ്യുതി നൽകിയതായും പരിശോധനയിൽ കണ്ടെത്തി.

കളമശ്ശേരിയിൽ 450 കിലോവാട്ട് ലോഡ് അനുവദിച്ച സ്ഥാപനത്തിൽ 850 കിലോവാട്ട് അധിക ലോഡ് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവിടെനിന്ന് മൊബൈൽ ടവറുകൾക്കും നിയമവിരുദ്ധമായി വൈദ്യുതി നൽകിയിരുന്നു. മരടിൽ 50 കിലോവാട്ട് ലോഡ് അനുവദിച്ച സ്ഥാപനത്തിൽ 260 കിലോവാട്ട് ലോഡ് ഉപയോഗിക്കുന്നതായും കണ്ടെത്തി.

ആകെ 3.14 കോടി രൂപയുടെ വൈദ്യുതി ക്രമക്കേടാണ് കണ്ടെത്തിയത്. കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസറുടെ നിർദേശപ്രകാരം സംസ്ഥാനത്തുടനീളം പരിശോധന തുടരുകയാണ്.

You may also like