Home Top Storiesവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്; മുഖ്യപ്രതി പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്; മുഖ്യപ്രതി പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം

by news_desk
0 comments

കൊച്ചി: യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പാർവതി മായയ്ക്ക് ജാമ്യം. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അർമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ഏകദേശം പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് നിലവിലെ എഫ്.ഐ.ആറിലുള്ളത്. കേസിലെ ഒന്നാം പ്രതിയാണ് പാർവതി മായ.

വർഷങ്ങളായി പണം നൽകി ജോലിക്കായി കാത്തിരുന്ന വിദ്യാർത്ഥികളും യുവാക്കളുമാണ് തട്ടിപ്പിനിരയായത്. പ്രതിക്ക് ജാമ്യം ലഭിച്ചതോടെ, തങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരികെ വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളടക്കമുള്ള ഇരകൾ പ്രതിയുടെ സ്ഥാപനമായ ‘ആംസ്റ്റർ’ ഓവർസീസിന് മുന്നിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

പണം തിരികെ ചോദിക്കുമ്പോൾ സ്ഥാപന അധികൃതരിൽ നിന്നും പ്രതികളിൽ നിന്നും കടുത്ത ഭീഷണിയാണ് നേരിടേണ്ടി വന്നതെന്ന് തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുന്നുണ്ടെന്നാണ് വിവരങ്ങൾ.

You may also like