Home Keralaജനറൽ ആശുപത്രിയിൽ 12 ലോറി മാലിന്യം നീക്കി; നാളെ കണ്ണാശുപത്രിയിലും മെഗാ ക്ലീനിംഗ്

ജനറൽ ആശുപത്രിയിൽ 12 ലോറി മാലിന്യം നീക്കി; നാളെ കണ്ണാശുപത്രിയിലും മെഗാ ക്ലീനിംഗ്

by news_desk1
0 comments

തിരുവനന്തപുരം: ജനറൽ ആശുപത്രി വളപ്പിൽനിന്ന് 12 ലോറി മാലിന്യവും നാല് ലോറി പാഴ്മരക്കഷണങ്ങളും നീക്കിയതിന് പിന്നാലെ ഗവ. കണ്ണാശുപത്രി പരിസരത്തും മെഗാ ക്ലീനിംഗ് നടത്താൻ തിരുവനന്തപുരം നഗരസഭ. തലസ്ഥാനത്തെ പ്രധാന നേത്രചികിത്സാ കേന്ദ്രമായ ഗവ. കണ്ണാശുപത്രിയുടെ ആറ് ഏക്കർ കോമ്പൗണ്ട് കാലങ്ങളായി കാടും പടർപ്പും മാലിന്യക്കൂനകളും നിറഞ്ഞ നിലയിലാണ്.

ആശുപത്രിയിലെത്തുന്നവർക്കും സമീപവാസികൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായ പരാതിയെ തുടർന്നാണ് നഗരസഭ ശുചീകരണ യജ്ഞത്തിന് തീരുമാനിച്ചത്. പ്രദേശം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായെന്നും പരാതിയുണ്ട്.

നാളെ രാവിലെ എട്ടിന് മേയർ വി.വി. രാജേഷ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ജനറൽ ആശുപത്രിയിലെ മെഗാ ക്ലീനിംഗ് ഡ്രൈവിന് 150 ശുചീകരണ തൊഴിലാളികളെയാണ് നഗരസഭ രംഗത്തിറക്കിയത്. സമാന രീതിയിലായിരിക്കും കണ്ണാശുപത്രിയിലും ശുചീകരണം. പാമ്പുകളുടെ സാന്നിധ്യം കണക്കിലെടുത്ത് വാവ സുരേഷും പരിപാടിയിൽ പങ്കെടുക്കും. ഗവ. ലോ കോളേജ് വിദ്യാർഥികൾ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, സമീപത്തെ റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

You may also like