Home Nationalബേബി ഫോർമുല ഉത്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണം; അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം പാടില്ല, ‘മുലപ്പാലാണ് ഉത്തമം’ എന്ന് രേഖപ്പെടുത്തണം

ബേബി ഫോർമുല ഉത്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണം; അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം പാടില്ല, ‘മുലപ്പാലാണ് ഉത്തമം’ എന്ന് രേഖപ്പെടുത്തണം

by news_desk1
0 comments

മുംബൈ: ബേബി ഫോർമുല ഉത്പന്നങ്ങളുടെ വിൽപ്പനയിലും പരസ്യരീതികളിലും നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര എഫ്ഡിഎ. ഉത്പന്നങ്ങളുടെ പാക്കേജിംഗിൽ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം ഉപയോഗിക്കരുതെന്നും ‘മുലപ്പാലാണ് ഉത്തമം’ എന്ന സന്ദേശം രേഖപ്പെടുത്തണമെന്നും എഫ്ഡിഎ നിർദേശം നൽകി.

നവജാത ശിശുക്കൾക്കായുള്ള ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വിൽക്കുകയോ സൗജന്യമായി വിതരണം ചെയ്യുകയോ ചെയ്യരുതെന്നും എഫ്ഡിഎ വ്യക്തമാക്കി.

മുലപ്പാലിന്റെ പ്രാധാന്യം കൂടുതൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്ന പ്രവണത കുറഞ്ഞുവരുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like