Home Keralaഅനധികൃത മദ്യശേഖര കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുൻകൂർ ജാമ്യം തേടി കോടതിയിൽ

അനധികൃത മദ്യശേഖര കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുൻകൂർ ജാമ്യം തേടി കോടതിയിൽ

by news_desk
0 comments

വയനാട്: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി കൽപ്പറ്റ കോടതിയെ സമീപിച്ചു. കേസിൽ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കുകയും ചോദ്യം ചെയ്യലിനായി സുൽത്താൻ ബത്തേരി കോളിയാടിയുള്ള വീട്ടിൽ നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥരെത്തിയെങ്കിലും ലില്ലി ജോസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

അനധികൃത മദ്യശേഖരം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥ ഭാര്യാമാതാവായ ലില്ലി ജോസ് ആണെന്നാണ് ആന്റോ അഗസ്റ്റിന്റെ പ്രധാന വാദം. ബാങ്ക് ജപ്തി ചെയ്ത ശേഷം ലേലത്തിൽ വാങ്ങിയ വീടാണിതെന്നും കോടതി അറ്റാച്ച്മെന്റിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും കാട്ടി ആന്റോ സുൽത്താൻ ബത്തേരി കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ വാഴവറ്റയിലെ വീട് ആന്റോയുടേത് തന്നെയാണെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചാണ് ഇത് നിർമ്മിച്ചതെന്നുമാണ് എക്സൈസിന്റെ വിലയിരുത്തൽ.

നേരത്തെ ഈ വീട്ടിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ഭാര്യാമാതാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതോടെ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

You may also like