Home Keralaസൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

by news_desk
0 comments

റിയാദ്: സൗദി അറേബ്യയിലുണ്ടായ ദാരുണ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കോട്ടയം സ്വദേശികളായ ജെയ്‌സി മോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളായ ദേവമണി ഹെപ്‌സിബ (33), വിജയലക്ഷ്മി (36) എന്നീ നഴ്സുമാരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ മക്ക മേഖലയിലെ അൽ ഗഫ, അൽ വ എന്നിവിടങ്ങളിലെ ഡിസ്പെൻസറികളിൽ ജോലി ചെയ്തു വരികയായിരുന്ന നഴ്സുമാരാണ് അപകടത്തിൽപ്പെട്ടത്. അവധി ദിനത്തിൽ ഷോപ്പിംഗിനായി 100 കിലോമീറ്റർ അകലെയുള്ള റാനിയ എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം അതിവേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു.

ഇടങ്ങി വീണ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. സൗദിയിലെ പ്രവാസി സമൂഹത്തെയും പ്രവാസി മലയാളി കുടുംബങ്ങളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ വാർത്തയാണിത്. സംഭവത്തിൽ സൗദി പൊലീസും പ്രാദേശിക അധികൃതരും തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

You may also like