തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ട് ഒരു വിഭാഗം കെഎസ്ഇബി മീറ്റർ റീഡർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ഡയറക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. കെഎസ്ഇബി ചെയർമാന്റെ നിർദേശപ്രകാരമായിരുന്നു ചർച്ച നടന്നത്.
വേതനം വർധിപ്പിക്കണമെന്നതായിരുന്നു മീറ്റർ റീഡർമാരുടെ പ്രധാന ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ വേതന വർധന നടപ്പാക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി മാനേജ്മെന്റ് ചർച്ചയിൽ വ്യക്തമാക്കി.
പകരം, ഉപഭോക്താക്കളുടെ പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്തുന്നതിന് മീറ്റർ റീഡർമാർക്ക് അധിക തുക നൽകാമെന്ന ബദൽ നിർദേശം കെഎസ്ഇബി മുന്നോട്ടുവച്ചു. മാനേജ്മെന്റിന്റെ നിർദേശം സമരം ചെയ്ത റീഡർമാർ അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്.
ദിവസങ്ങളായി നീണ്ടുനിന്ന തർക്കങ്ങൾക്ക് ഇതോടെ പരിഹാരമായതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.
