Home Top Stories“45 എഫ്.ഐ.ആറല്ല, നൂറെണ്ണമാകട്ടെ; ഓരോന്നും എനിക്ക് മെഡൽ പോലെ”; ഡൽഹിയിൽ ബസ് തടഞ്ഞ് പോലീസ്, തെരുവിലിറങ്ങി രാഹുലും ഇന്ത്യാ സഖ്യവും

“45 എഫ്.ഐ.ആറല്ല, നൂറെണ്ണമാകട്ടെ; ഓരോന്നും എനിക്ക് മെഡൽ പോലെ”; ഡൽഹിയിൽ ബസ് തടഞ്ഞ് പോലീസ്, തെരുവിലിറങ്ങി രാഹുലും ഇന്ത്യാ സഖ്യവും

by news_desk
0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്ത്യാ മുന്നണി എം.പിമാരുടെ വൻ പ്രതിഷേധവും നാടകീയ രംഗങ്ങളും. ഡൽഹി ജൻപഥിൽ ഒരുമിച്ചുകൂടിയ പ്രതിപക്ഷ എം.പിമാർ മൂന്ന് ബസുകളിലായി ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തുന്നതിനിടെ പോലീസ് ബാരിക്കേഡുകളും ബസുകളും നിരത്തി തടയുകയായിരുന്നു. ഇതോടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ബസിൽ നിന്ന് തെരുവിലേക്കിറങ്ങി പ്രതിഷേധം തുടർന്നു.

പ്രതിഷേധത്തിന് പുറപ്പെടുന്നതിന് മുൻപ് തനിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളെക്കുറിച്ച് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. “എനിക്കെതിരെ ഇപ്പോൾ തന്നെ 45 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അത് വേണമെങ്കിൽ നൂറെണ്ണമാകട്ടെ. എന്നെ സംബന്ധിച്ചിടത്തോളം പോലീസിന്റെ ഓരോ എഫ്.ഐ.ആറും ഓരോ മെഡൽ പോലെയാണ്” – രാഹുൽ ഗാന്ധി വ്യക്തമാക്കി.

പോലീസ് ബസ് തടഞ്ഞാൽ കാൽനടയായി ജന്തർ മന്ദറിലെത്തി സമരം ചെയ്യുമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാക്കൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെയും പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുന്നതിനെതിരെയും ഒരടി പോലും പിന്നോട്ടില്ലെന്ന മുന്നറിയിപ്പാണ് മുന്നണി നേതാക്കൾ നൽകുന്നത്.

You may also like