Home Top Storiesനീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈൽ കോടതിയിൽ

നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈൽ കോടതിയിൽ

by news_desk1
0 comments

ആലുവ: നീട്ടിവളർത്തിയ മുടി പറ്റെവെട്ടി പൂർണമായ രൂപമാറ്റത്തോടെ നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ കോടതിയിലെത്തി. സുഹൈലിന്റെയും കൂട്ടാളികളുടെയും രൂപത്തിലും ശരീരഭാഷയിലും വന്ന മാറ്റം ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു. അടുത്തറിയാവുന്നവർക്ക് പോലും ആദ്യനോട്ടത്തിൽ ആളെ തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

സുഹൈലിനെ റിമാൻഡിൽ പാർപ്പിച്ചിരിക്കുന്ന കാക്കനാട് ബോസ്റ്റൽ സ്കൂൾ അധികൃതർ മുടി മുറിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. സുഹൈൽ സ്വയം മുടി വെട്ടിയതാണെന്നും അധികൃതർ പറഞ്ഞു.

ബോസ്റ്റൽ സ്കൂളിലെ അന്തേവാസികൾക്ക് മുടി വെട്ടി വൃത്തിയാക്കുന്നതിനായി ട്രിമ്മറുകൾ പൊതുവായി ഉപയോഗിക്കാൻ അധികൃതർ നൽകിയിട്ടുണ്ട്. അന്തേവാസികളിൽ പലരും പരസ്പരം മുടി വെട്ടിക്കൊടുക്കാറുമുണ്ട്. എന്നാൽ, സുഹൈൽ സ്വയം മുടി മുറിക്കുകയായിരുന്നു.

ജയിൽവാസത്തിനിടെ ഉണ്ടായ ഈ രൂപമാറ്റമാണ് സുഹൈൽ കോടതിയിലെത്തിയപ്പോൾ ശ്രദ്ധ നേടിയത്.

You may also like