ദില്ലി: എൻഎസ്യു പ്രവർത്തക ആതിര വിജയൻ നൽകിയ പരാതിയിൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വൈകുന്നേരത്തിനുള്ളിൽ കേസെടുത്തില്ലെങ്കിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്താൻ നീക്കമെന്ന് റിപ്പോർട്ട്. ആതിരയുടെ പരാതിയിൽ കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആതിര വിജയനോട് ദില്ലി പൊലീസ് പെരുമാറിയ രീതി ഗുരുതരമായ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതി നൽകിയിട്ടും ദില്ലി പൊലീസ് കേസെടുത്തില്ലെന്നും ആതിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോക്ക്റോച്ച് ജനത പാർട്ടിയുടെ നാളത്തെ പ്രതിഷേധം തടയുന്നതിനായി കൊണാട്ട് പ്ലേസിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടയ്ക്കാൻ പൊലീസ് നീക്കം നടത്തുന്നതായാണ് വിവരം. സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉന്നതതല പൊലീസ് യോഗം ഇന്ന് ചേരും.
ആതിരയുടെ പരാതിയിൽ ദില്ലി പൊലീസ് കേസെടുക്കാത്തതും തുടർന്നുണ്ടാകാനിടയുള്ള രാഷ്ട്രീയ നീക്കങ്ങളും തലസ്ഥാനത്ത് പുതിയ പ്രതിഷേധ സാഹചര്യത്തിന് വഴിയൊരുക്കുകയാണ്.
