Home Keralaകൊച്ചിയിൽ വൻ തീപിടിത്തം; പുക ഉയർന്നതോടെ പുറത്തേക്കോടി വിദ്യാർഥികൾ, ഒഴിവായത് വൻ ദുരന്തം

കൊച്ചിയിൽ വൻ തീപിടിത്തം; പുക ഉയർന്നതോടെ പുറത്തേക്കോടി വിദ്യാർഥികൾ, ഒഴിവായത് വൻ ദുരന്തം

by news_desk1
0 comments

കൊച്ചി: കച്ചേരിപ്പടി ജങ്ഷനു സമീപം സ്ഥാപനത്തിൽ വൻ തീപിടിത്തം. ബ്രൗണീസ് റസ്റ്ററന്റിന് മുകളിലുള്ള മേരിലാൻഡ് സ്റ്റഡി എബ്രോഡ് സ്ഥാപനത്തിലാണ് വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ പുക ഉയരുന്നത് കണ്ടതോടെ വിദ്യാർഥികളും ജീവനക്കാരും പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

തീപിടിത്തത്തിൽ കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

You may also like