Home Keralaമോദിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളിച്ചെന്ന് പരാതി; പാലക്കാട് 10 കോളജ് വിദ്യാർഥികൾക്കെതിരെ കേസ്

മോദിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളിച്ചെന്ന് പരാതി; പാലക്കാട് 10 കോളജ് വിദ്യാർഥികൾക്കെതിരെ കേസ്

by news_desk1
0 comments

പാലക്കാട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതിയിൽ പാലക്കാട് മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.

സംഭവത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിവാദവും ശക്തമായി.

എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ, കേസിൽ ആരോപണവിധേയരായ വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള വിശദീകരണം ലഭ്യമായിട്ടില്ല. പരാതിയുടെയും പ്രചരിക്കുന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

You may also like